ചേരുവകൾ
തക്കാളി -2
വെളുത്തുള്ളി -4
ഇഞ്ചി
വെളിച്ചെണ്ണ
ചെറിയുള്ളി -15
കാപ്സിക്കം
ചെറിയ ജീരകം
സവാള
പച്ചമുളക്
ഉപ്പ്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മുളകുപൊടി -ഒരു ടീസ്പൂൺ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
ഗരം മസാല -അര ടീസ്പൂൺ
വെള്ളം
തൈര് -രണ്ട് ടേബിൾ സ്പൂൺ
കസൂരി മേത്തി
തയ്യാറാക്കുന്ന വിധം
ആദ്യം തക്കാളി ഇഞ്ചി വെളുത്തുള്ളി ഇവ അരച്ച് പേസ്റ്റ് ആക്കി എടുക്കാം ഇനി ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ക്യാപ്സിക്കവും ചെറിയുള്ളിയും വഴറ്റിയെടുത്ത് മാറ്റുക അതേ പാനിലേക്ക് ജീരകം ചേർത്ത് പൊട്ടിക്കുക സവാളയും കറിവേപ്പിലയും ചേർക്കാം ഉപ്പ് ചേർത്ത് വഴറ്റി സോഫ്റ്റ് ആകുമ്പോൾ തക്കാളി പേസ്റ്റ് ഇതിലേക്ക് ഒഴിക്കാം പച്ചമണം മാറുവോളം മിക്സ് ചെയ്യണം ഇനി മസാല പൊടികൾ ചേർക്കാം ഇതിന്റെയും പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്യണം വെള്ളമൊഴിച്ചു കൊടുക്കാം കൂടെ തൈരും നല്ലപോലെ തിളച്ചു ചെറുതായി കുറുമ്പോൾ വഴറ്റി വെച്ച ചെറിയുള്ളിയും ക്യാപ്സിക്കവും ചേർക്കാം മിക്സ് ചെയ്തു ഒന്നുകൂടി തിളപ്പിച്ച ശേഷം കസൂരി മേത്തി ചേർക്കാം ഇനി തീ ഓഫ് ചെയ്യാം