ന്യൂഡൽഹി: കേന്ദ്ര ബജറ്റ് സംബന്ധിച്ച് യാതൊരു പ്രതീക്ഷയുമില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. 10-11 വർഷമായി അവർ ബജറ്റ് അവതരിപ്പിക്കുകയാണെന്നും കാര്യമായ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാം മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കെയാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.
തങ്ങളുടെ കൂട്ടാളികൾക്കും വൻകിട മുതലാളിമാർക്കും ഇളവ് നൽകാൻ മോദി സർക്കാർ എന്തെല്ലാം പുതിയ മാർഗങ്ങൾ കൊണ്ടുവരുമെന്ന് കണ്ടറിയണം. ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പുതിയ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ ആകർഷിക്കാൻ ബി.ജെ.പി സർക്കാർ ശ്രമിച്ചേക്കാമെന്നും സന്ദീപ് ദീക്ഷിത് മാധ്യമങ്ങളോട് വ്യക്തമാക്കി.
Trending :