ചെന്നൈയില്‍ ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26കാരന്‍ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വിഴുപുരം കീഴ്‌പെരുമ്പാക്കത്തെ മനോജ്കുമാറാണ് മരിച്ചത്. വിഴുപുരത്തെ ഒരു ഹോട്ടലില്‍ നിന്നും ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച മനോജിന് മൂന്നു ദിവസമായി വയറിളക്കമായിരുന്നു.ഇതേതുടര്‍ന്ന് യുവാവ് വീട്ടില്‍ വിശ്രമത്തിലായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം മനോജിന് ശ്വാസതടസം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. തുടര്‍ന്ന് വിഴുപുരം ജില്ലാ ഗവ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ന്യൂഡില്‍സ് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് രേഖപ്പെടുത്തിയത്.വിഴുപരും ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Trending :