നിതംബ സൗന്ദര്യം വർധിപ്പിക്കുന്നതിനായി ബ്രസീലിയൻ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

12:42 PM Jul 05, 2025 | Renjini kannur

നിതംബ സൗന്ദര്യം വർധിപ്പിക്കുന്നതിനായി ബ്രസീലിയൻ ബട്ട് ലിഫ്റ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുഎസ് പൊലീസ് ഉദ്യോഗസ്ഥ മരിച്ചു.26കാരിയായ വൈല്‍ഡെലിസ് റോസ ആണ് മരണത്തിന് കീഴടങ്ങിയത്.

ജന്മദിനത്തിന് പിറ്റേദിവസം, മാർച്ച്‌ 23നായിരുന്നു മരണം. ഇപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. മാർച്ച്‌ 19 ന് സൗത്ത് ഫ്ലോറിഡയിലെ പ്രെസ്റ്റീജ് പ്ലാസ്റ്റിക് സർജറി ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ. ഡോക്ടർമാർ അവളുടെ ശരീരത്തിന് ചുറ്റുമുള്ള 12 വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് കൊഴുപ്പ് എടുത്ത് നിതംബത്തിലേക്ക് കുത്തിവച്ചു.

ശസ്ത്രക്രിയയ്ക്കായി റോസ 7,495 ഡോളർ (ഏകദേശം 641,000 രൂപ) നല്‍കി.മാർച്ച്‌ 23 ന്, കൂടെ താമസിച്ച സുഹൃത്താണ് റോസ കുളിമുറിയില്‍ വീണുകിടക്കുന്നതായി കണ്ടത്. സിപിആർ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സർജറിക്ക് ശേഷം റോസ കടുത്ത വേദന അനുഭവിച്ചിരുന്നതായി പറയുന്നു. സൗന്ദര്യവർദ്ധക ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രക്തം കട്ടപിടിച്ചതിനെത്തുടർന്നുണ്ടായ പള്‍മണറി എംബോളിസമാണ് മരണകാരണമെന്ന് മിയാമി-ഡേഡ് മെഡിക്കല്‍ എക്‌സാമിനർ അറിയിച്ചു.