ഹൈദരാബാദ്: യൂണിഫോമിന്റെ പേരില്‍ സഹപാഠികള്‍ പരിഹസിച്ചതിനു പിന്നാലെ നാലാം ക്ലാസുകാരൻ സ്കൂള്‍ ഐഡി കാർഡിന്റെ വള്ളിയില്‍ തൂങ്ങി മരിച്ചു.ചന്ദ്രനഗറില്‍ നിന്നുള്ള പ്രശാന്ത് എന്ന വിദ്യാർഥിയാണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച സ്കൂളിലെത്തിയപ്പോള്‍ യൂണിഫോം വൃത്തിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സഹപാഠികള്‍ പ്രശാന്തിനെ നിരന്തരമായി പരിഹസിച്ചതായാണ് വീട്ടുകാരുടെ ആരോപണം.
വൈകിട്ട് വീട്ടിലെത്തിയ കുട്ടി ശുചിമുറിയില്‍ കയറി ഐഡി കാർഡിന്റെ വള്ളി ഉപയോഗിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.