മലയാളികളുടെ ഇഷ്ട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ചേമ്പ്. കറിവെച്ചും പുഴുങ്ങിയുമെല്ലാം നാം ചേമ്പ് കഴിക്കാറുമുണ്ട്. കിഴങ്ങുവർഗ്ഗത്തിൽ പെടുന്ന ചേമ്പ് ആരോഗ്യത്തിനും ഏറെ നല്ലതാണ്. പണ്ടുമുതൽ ആളുകൾ വീട്ടിൽ കൃഷി ചെയ്യുന്ന ഒന്നുകൂടിയാണല്ലേ ചേമ്പ്. നമ്മുടെ പലരുടെയും വീടുകളിലും ചേമ്പ് ഉണ്ടാകാറുമുണ്ട്. ഈ ചേമ്പ് ഏറെക്കാലം എങ്ങനെ കേടാകാതെ സൂക്ഷിക്കാമെന്ന് നിങ്ങൾ നിങ്ങൾക്കറിയാമോ? അതിനുള്ള വഴികളാണ് താഴെ പറയുന്നത്.
ചേമ്പ് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാൻ…
1. ചേമ്പ് തൊലി കളയാതെ ഉണങ്ങിയതും തണുപ്പുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. സാധാരണയായി ചാക്കിലോ തടി കൊണ്ടുള്ള പെട്ടിയിലോ വച്ചാൽ മാസങ്ങളോളം കേടാകാതെയിരിക്കും. ചേമ്പ് സൂക്ഷിക്കുന്ന സ്ഥലത്ത് ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കണം.
2. തൊലി കളഞ്ഞ ചേമ്പ് ഉടനടി ഉപയോഗിക്കുന്നില്ലെങ്കിൽ അത് വായു കടക്കാത്ത ഒരു പാത്രത്തിലാക്കി ഫ്രിജിൽ വയ്ക്കാം. ഇങ്ങനെ വച്ചാൽ രണ്ടോ മൂന്നോ ദിവസം വരെ ഫ്രഷായിരിക്കും. അതല്ലെങ്കിൽ, തൊലി കളഞ്ഞ ചേമ്പ് ഒരു പാത്രം വെള്ളത്തിലിട്ട ശേഷം ഫ്രിജിൽ വയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് ചേമ്പിന്റെ നിറം മാറാതിരിക്കാൻ സഹായിക്കും. പാചകം ചെയ്യുന്നതിന് മുമ്പ് വെള്ളം മാറ്റിയാൽ മതി.
3. ചേമ്പ് ചെറുതായി വേവിച്ച ശേഷം തണുക്കാൻ അനുവദിക്കുക. ശേഷം, ഫ്രീസർ സേഫ് ബാഗിലോ പാത്രത്തിലോ ആക്കി ഫ്രീസറിൽ വയ്ക്കാം. ഇങ്ങനെ ചെയ്താൽ മാസങ്ങളോളം കേടാകാതെ വയ്ക്കാം.