കൊച്ചി: ഓഫിസ് അറ്റൻഡന്റിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് നെയ്യാറ്റിൻകര അഡീ. ജില്ലാ ജഡ്ജി രാജീവ് ജയരാജിനെതിരെ കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ ഹൈകോടതി രജിസ്ട്രാർക്ക് പരാതി നൽകി.നെയ്യാറ്റിൻകര അഡീ. ജില്ലാ കോടതിയിലെ ഓഫിസ് അറ്റൻഡന്റ് രാം കൃഷ്ണയോട് ജഡ്ജിയുടെ സ്വകാര്യ കാർ ഓടിക്കാൻ ആവശ്യപ്പെട്ടെന്നും കോടതിയിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള ജഡ്ജിയുടെ വീട്ടിൽ നിന്ന് ടിഫിൻ ബോക്സ് എടുത്ത് ചേംബറിൽ കൊണ്ടു വരാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
കാൻസർ രോഗിയായ അമ്മയെ പരിചരിക്കുന്നത് ഉൾപ്പെടെ കാര്യങ്ങളുള്ളതിനാൽ നിസ്സഹായത അറിയിച്ചപ്പോൾ പ്രതികാര നടപടിയെന്നോണം തുറന്ന കോടതിയിൽ നടപടികൾ തീരും വരെ ജഡ്ജിയുടെ വശത്തായി നിൽക്കാൻ ആവശ്യപ്പെട്ടു എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി.