+

കേരള കാഷ്യു ബോർഡിൽ കമ്പനി സെക്രട്ടറി തസ്തികയിൽ കരാർ നിയമനം; ഇപ്പോൾ അപേക്ഷിക്കാം

കേരള കാഷ്യു ബോർഡിൽ കമ്പനി സെക്രട്ടറി തസ്തികയിൽ നിയമനം നടക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിൽ 11 മാസത്തേക്കാണ് നിയമനം.


തിരുവനന്തപുരം: കേരള കാഷ്യു ബോർഡിൽ കമ്പനി സെക്രട്ടറി തസ്തികയിൽ നിയമനം നടക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിൽ 11 മാസത്തേക്കാണ് നിയമനം.

യോഗ്യത:

കമ്പനി സെക്രട്ടറിമാരുടെ സ്ഥാപനത്തിൽ നിന്ന് സാധുവായ അംഗത്വം (എസിഎസ്) ഉള്ളവർ.

കമ്പനി നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി: 45 വയസ്സ് വരെ.

ശമ്പളം:

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 55,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ:

ജുലൈ 11-ാം തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാം.

facebook twitter