രജനികാന്ത് നായകനായി എത്തിയ ചിത്രമാണ് ‘കൂലി’. സംവിധായകർ ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് ആദ്യമായി എത്തുന്നു എന്നതായിരുന്നു ചിത്രത്തിൻറെ പ്രധാന പ്രത്യേകത. തമിഴ് സിനിമ ബോക്സ് ഓഫീസിൽ 1000 കോടി ക്ലബ്ബ് ഓപ്പൺ ചെയ്തേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ചിത്രം കൂടിയാണ് ഇത്.
ചിത്രത്തിൻറെ ഹൈപ്പ് എത്രയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ലഭിച്ച അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ. ഇപ്പോഴിതാ ചിത്രത്തിൻറെ റിലീസ് ദിന കളക്ഷൻ സംബന്ധിച്ച ആദ്യ കണക്കുകൾ പുറത്തെത്തിയിരിക്കുകയാണ്. നോർത്ത് അമേരിക്കയിലെയും യുകെയിലെയും പ്രീമിയർ ഷോകളിൽ നിന്നുള്ള കണക്കുകൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ രണ്ടിടങ്ങളിലും തമിഴ് സിനിമയിലെ റെക്കോർഡ് ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് നിർമ്മാതാക്കൾ പറയുന്നു. നോർത്ത് അമേരിക്കയിൽ 3.04 മില്യൺ ഡോളർ (26.6 കോടി രൂപ) ആണ് ചിത്രം നേടിയിരിക്കുന്നത്. യുകെയിൽ 1.24 ലക്ഷം പൗണ്ടും (1.47 കോടി).
കൂലി ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്ന നെറ്റ് കളക്ഷൻ 65 കോടിയാണ്. എന്നാൽ ഇത് ആദ്യ കണക്കുകളാണ്. ഇതിൽ വ്യത്യാസം വരാം. ഇന്ത്യ ഗ്രോസ് എത്രയാണെന്നും സാക്നിൽക് അറിയിച്ചിട്ടില്ല. നിർമ്മാതാക്കൾ തന്നെ റിലീസ് ദിന കണക്കുകൾ പുറത്തുവിടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്.