+

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പൊതു സമ്മേളനം വൈകിട്ട്

നവകേരളത്തിന്റെ പുതുവഴികള്‍ എന്ന നയരേഖയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയും.

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തുടരും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇന്നാണ് തീരുമാനിക്കുക. നവകേരളത്തിന്റെ പുതുവഴികള്‍ എന്ന നയരേഖയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയും. പ്രതിനിധികള്‍ ഉന്നയിച്ച ആശങ്കകള്‍ ഇതോടെ തീരുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്ത രീതി ഇത്തവണയും തുടരാന്‍ സാധ്യതയുണ്ട്. യുവാക്കള്‍ക്കും വനിതകള്‍ക്കും പരിഗണന നല്‍കുന്ന തരത്തിലായിരിക്കും സംസ്ഥാന കമ്മിറ്റി രൂപീകരിക്കുക.

സിപിഐഎമ്മിന്റെ നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും 21 പേര്‍ ഒഴിവായേക്കും. പ്രായ മാനദണ്ഡവും അനാരോഗ്യവും അച്ചടക്ക നടപടിയും പരിഗണിച്ചാണ് പുതിയ ഒഴിവുകള്‍ വരുന്നത്. നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പ്രായപരിധി മാനദണ്ഡ പ്രകാരം 11 പേരെ ഒഴിവാക്കും.

2025 ജനുവരി ഒന്നിന് 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കാനാണ് ധാരണ. 

facebook twitter