കോഴിക്കോട്: വിമര്‍ശനവുമായെത്തിയ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ സിപിഎം. നാട്ടില്‍ നിന്നാല്‍ സിപിഎമ്മും കാട്ടിലിറങ്ങിയാല് ആനയും കൊലപ്പെടുത്തുന്ന സ്ഥിതിയാണെന്ന പരാമര്‍ശത്തിന് അതേ നാണയത്തിലാണ് സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ. അനില്‍ കുമാര്‍ മറുപടി നല്‍കിയത്. തൂണേരിയില്‍ ഷിബിനേയും നാദാപുരത്ത് ബിനുവിനേയും കൊലപ്പെടുത്തയവരാണ് ലീഗെന്ന് അനില്‍ കുമാര്‍ പറയുന്നു.
കെ അനില്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
തൂണേരിയിലെ കൊലയാളികള്‍
തൂണേരിയിലെ കൊലയാളികള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു് അരക്കോടി ..
അതാണു് മുസ്ലീം ലീഗിന്റെ മാതൃക:
കൊല്ലുക മാത്രമല്ല, കൊലയാളികള്‍ക്കായി സര്‍ക്കാര്‍ പണം നല്കുന്ന അപൂര്‍വമായ നേട്ടമാണു്
ലീഗിനുള്ളത്.
മലപ്പുറം ജില്ലയില്‍ സഹോദരന്മാരെ
രണ്ടു മിനിട്ടിനിടയില്‍ ഒരുമിച്ച് കൊന്നു തള്ളിയ അപൂര്‍വ്വ സിദ്ധിയുള്ള കൊലയാളി സംഘം:
നദാപുരത്ത് ബിനു എന്ന ചെറുപ്പക്കാരന് നിസ്ക്കാരപ്പായില്‍ വച്ച് ഒരു ഉമ്മയെ ബലാല്ക്കാരം നടത്തിയെന്ന നുണ പ്രചരിപ്പിച്ച് പ്രതിയായ ബിനുവിനെ കൊന്നു തള്ളിയ നീചമാരായ കൊലയാളി സംഘമാണു് ലീഗ്:
പാണക്കാട്ടെ തങ്ങള്മാരെമറയാക്കി
കൊള്ളയും കൊലയും നടത്തുന്ന നീച സംഘമാണു് ലീഗ് ..
മത രാഷ്ട്രീയം കളിക്കുന്ന ബി ജെ പി ക്ക് അനുകൂലമായ ദേശീയ പരിസരം നിര്‍മ്മിക്കാന്‍ ഉപയോഗിക്കപ്പെടുന്ന
കച്ചവട രാഷ്ട്രീയത്തിന്റെ തലസ്ഥാനമാണു് ലീഗ്:
അവര്‍ മാലാഖ ചമയുന്നു.
'ഖുറാന്റെ മറവില്‍ സ്വര്‍ണ കടത്ത് ''
എന്ന വിഷം നിറഞ്ഞ വാചകം നിയമസഭയില്‍ പറഞ്ഞത് മുസ്ലിം ലീഗാണു്.
അതേ ലീഗ് പറയുന്നു:
കാട്ടില്‍ ചെന്നാല്‍ ആന ചവിട്ടുമെന്നു്..
കാട്ടിലെ ആനയെ ലീഗുകാര്‍ വെടിവെയ്ക്കട്ടെ:
വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്ത്
തടയാതിരിക്കാന്‍ പറ്റിയ പോലീസ് സേനയെ ലീഗിനു വേണമത്രേ?
ഗുജറാത്ത് വംശഹത്യ നടത്തിയവരെ എതിര്ക്കാത സി പി എമ്മിനെ
ആക്രമിക്കുന്ന ലീഗുകാര്‍ എത്
പാണക്കാട് ഒളിച്ചാലും ഞങ്ങള്‍ ചോദ്യം ചെയ്യും.