+

ജോലിയിൽ നി​ർ​മി​ത​ബു​ദ്ധി ഉപയോഗിക്കൂ; കോഡിങ് എൻജിനീയർമാർക്ക് മാർഗരേഖയുമായി ഗൂഗിൾ

ജോലിയിൽ നി​ർ​മി​ത​ബു​ദ്ധി ഉപയോഗിക്കൂ; കോഡിങ് എൻജിനീയർമാർക്ക് മാർഗരേഖയുമായി ഗൂഗിൾ

ജോ​ലി​യി​ൽ നി​ർ​മി​ത​ബു​ദ്ധി എ​ങ്ങ​നെ​യെ​ല്ലാം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്, ത​ങ്ങ​ളു​ടെ സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാ​യി മാ​ർ​ഗ​നി​ർ​ദേ​ശ പു​സ്ത​കം പു​റ​ത്തി​റ​ക്കി ഗൂ​ഗ്ൾ. ജോ​ലി​യി​ൽ നി​ർ​മി​ത​ബു​ദ്ധി​യു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് സു​പ്ര​ധാ​ന തീ​രു​മാ​ന​വു​മാ​യി ഗൂ​ഗ്ൾ. ജോ​ലി​യി​ൽ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ എ.​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ​മാ​യ മാ​ർ​ഗ​രേ​ഖ​യാ​ണ് ക​മ്പ​നി ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ചു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ 30 ശ​ത​മാ​നം കോ​ഡി​ങ് ജോ​ലി​ക​ളും ഇ​പ്പോ​ൾ എ.​ഐ ആ​ണ് നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന് ക​മ്പ​നി സി.​ഇ.​ഒ സു​ന്ദ​ർ പി​ച്ചൈ ഈ​യി​ടെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. എ.​ഐ ടൂ​ളു​ക​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത 10 ശ​ത​മാ​നം കൂ​ടി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

‘9 ടു 5 ​ഗൂ​ഗ്ൾ’ എ​ന്ന മാ​ർ​ഗ​രേ​ഖ​യി​ൽ, ദൈ​നം​ദി​ന കോ​ഡി​ങ്ങി​ന് എ.​ഐ ഉ​പ​യോ​ഗി​ക്കേ​ണ്ട രീ​തി​ശാ​സ്ത്രം വി​വ​രി​ക്കു​ന്നു. ‘‘വേ​ഗ​ത്തി​ലും മെ​ച്ച​പ്പെ​ട്ട രൂ​പ​ത്തി​ലും ജോ​ലി നി​ർ​വ​ഹി​ക്കാ​ൻ ഓ​രോ എ​ൻ​ജി​നീ​യ​റും എ.​ഐ ഉ​പ​യോ​ഗി​ക്ക​ണം.’’ -ഗൂ​ഗ്ൾ വ​ക്താ​വ് വി​ശ​ദീ​ക​രി​ക്കു​ന്നു.

വ​ർ​ഷ​ങ്ങ​ളു​​ടെ ടെ​ക്നി​ക്ക​ൽ ഡേ​റ്റ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ൻ ചെ​യ്ത ‘ഗൂ​സ്’ (Goose) പോ​ലു​ള്ള ഇ​ന്റേ​ണ​ൽ ടൂ​ളു​ക​ൾ ആ​ണ് കോ​ഡി​ങ്ങി​ൽ ഗൂ​ഗ്ൾ എ​ൻ​ജി​നീ​യ​ർ​മാ​രെ പി​ന്തു​ണ​ക്കു​ന്ന​ത്. നി​ല​വി​ൽ പൊ​തു​വി​പ​ണി​യി​ൽ ഗൂ​ഗി​ളി​ന്റേ​താ​യി ജെ​മ​നൈ കോ​ഡ് അ​സി​സ്റ്റ്, ജെ​മ​നൈ സി.​എ​ൽ.​ഐ, ആ​ൻ​ഡ്രോ​യ്ഡ് സ്റ്റു​ഡി​യോ ജെ​മ​നൈ എ​ന്നീ ടൂ​ളു​ക​ളു​ണ്ട്. എ​ൻ​ജി​നീ​യ​ർ​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം, നി​ല​വി​ലെ എ.​ഐ കോ​ഡി​ങ് ടൂ​ളു​ക​ളു​ടെ പ​രി​മി​തി കൂ​ടി വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ് മാ​ർ​ഗ​രേ​ഖ​യെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​നു​ഷ്യ​ശേ​ഷി അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ഈ ​മാ​ർ​ഗ​രേ​ഖ​യു​ടെ അ​ർ​ഥ​മെ​ന്ന് ടെ​ക് ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു.
 

facebook twitter