ദ​ലൈ​ലാ​മ​യു​ടെ പി​ൻ​ഗാ​മി​യെ നി​ശ്ച​യി​ക്കു​ന്ന​ത് ദ​ലൈ​ലാ​മ​യും ഗാ​ഡെ​ൻ ഫോ​ഡ്രാ​ങ് ട്ര​സ്റ്റും ആ​ണ്,മ​റ്റാ​ർ​ക്കും അ​തി​ൽ പ​ങ്കി​ല്ല : കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു

12:35 PM Jul 05, 2025 | Neha Nair

ന്യൂ​ഡ​ൽ​ഹി: തി​ബ​ത്ത​ൻ ആ​ത്മീ​യ നേ​താ​വ് ദ​ലൈ​ലാ​മ​യു​ടെ പി​ൻ​ഗാ​മി​യെ നി​ശ്ച​യി​ക്കു​ന്ന​ത് ദ​ലൈ​ലാ​മ​യും ഗാ​ഡെ​ൻ ഫോ​ഡ്രാ​ങ് ട്ര​സ്റ്റും ആ​ണെ​ന്നും മ​റ്റാ​ർ​ക്കും അ​തി​ൽ പ​ങ്കി​ല്ലെ​ന്നും കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു. പി​ൻ​ഗാ​മി​യെ നി​ശ്ച​യി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ അ​നു​മ​തി​യോ​ടെ വേ​ണ​മെ​ന്ന ചൈ​നീ​സ് സ​ർ​ക്കാ​റി​ന്റെ പ്ര​സ്താ​വ​ന​ക്കാ​ണ് മ​ന്ത്രി റി​ജി​ജു പ​രോ​ക്ഷ മ​റു​പ​ടി ന​ൽ​കി​യ​ത്. ട്ര​സ്റ്റി​ന​ല്ലാ​തെ മ​റ്റാ​ർ​ക്കും ഇ​ട​പെ​ടാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് ദ​ലൈ​ലാ​മ​യും ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ധ​രം​ശാ​ല​യി​ൽ ബു​ധ​നാ​ഴ്ച തു​ട​ങ്ങി​യ ബു​ദ്ധ സ​ന്യാ​സി​മാ​രു​ടെ മൂ​ന്ന് ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ പി​ൻ​ഗാ​മി​യെ തി​ര​ഞ്ഞെ​ടു​ത്തേ​ക്കും. നൂ​റി​ല​ധി​കം സ​ന്യാ​സി​മാ​രാ​ണ് പ​​ങ്കെ​ടു​ക്കു​ന്ന​ത്. നി​ല​വി​ലെ ദ​ലൈ​ലാ​മ​യു​ടെ മ​ര​ണ​ശേ​ഷ​മേ പി​ൻ​ഗാ​മി​യെ ക​ണ്ടെ​ത്താ​വൂ എ​ന്ന കീ​ഴ്വ​ഴ​ക്ക​മാ​ണ് മാ​റു​ന്ന​ത്. ദ​ലൈ​ലാ​മ​യു​ടെ പി​ൻ​ഗാ​മി​യെ സ്വ​ർ​ണ ക​ല​ശ​ത്തി​ൽ​നി​ന്ന് ന​റു​ക്കി​ട്ടെ​ടു​ക്കു​മെ​ന്ന ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മാ​വോ​നി​ങ്ങി​ന്റെ പ്ര​സ്താ​വ​ന ഗാ​ഡെ​ൻ ഫോ​ഡ്രാ​ങ് ട്ര​സ്റ്റ് ത​ള്ളി​യി​രു​ന്നു.

ജൂ​ലൈ ആ​റി​ന് ധ​രം​ശാ​ല​യി​ൽ ദ​ലൈ​ലാ​മ​യു​ടെ 90ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ കി​ര​ൺ റി​ജി​ജു​വും രാ​ജീ​വ് ര​ഞ്ജ​ൻ സി​ങ്ങും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ചൈ​ന തി​ബ​ത്ത് കൈ​യേ​റി​യ​തോ​ടെ​യാ​ണ് 1959ൽ 10000 ​അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം ദ​ലൈ​ലാ​മ ഇ​ന്ത്യ​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത​ത്. 1989ലെ ​സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വാ​ണ് ദ​ലൈ​ലാ​മ.