തലയിലെ താരന്‍ അകറ്റാന്‍ തൈര്

08:10 PM Aug 16, 2025 | AVANI MV

പലരെയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് താരന്‍. ഇത് പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകുന്നു . മുടിയിഴകളിലും ചെവിക്ക് പിന്നിലും പുരികങ്ങളിലും പലപ്പോഴും താരന്റെ സാന്നിധ്യം കണ്ടുവരുന്നു.കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കുന്നതാണ്.

താരന്‍ അകറ്റാന്‍ മികച്ച മാര്‍ഗ്ഗമാണ് തൈര്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്ബുഷ്ടമായ തൈര് തലയോട്ടിയിലെ അണുബാധ തടയുന്നതിനുള്ള ഒരു മികച്ച ഘടകമാണ്. മാത്രമല്ല, താരന്‍, ചൊറിച്ചില്‍ എന്നിവ കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

രണ്ട് ടീസ്പൂണ്‍ തൈര് എടുത്തതിനുശേഷം തലയില്‍ പുരട്ടി ഏതാനും മിനിറ്റുകള്‍ നന്നായി മസാജ് ചെയ്യുക. അല്‍പ സമയത്തിനുശേഷ ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയാവുന്നതാണ്.ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ തെെര് ഉപയോഗിക്കാവുന്നതാണ് .
 

Trending :