സഹകരണ പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജീവന്‍രേഖ വഴിയാക്കാന്‍ കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ വിവിധകേന്ദ്രങ്ങളില്‍ ഡാറ്റാകളക്ഷന്‍ നടത്തും

10:03 AM Jan 04, 2025 | Neha Nair

കണ്ണൂർ : സഹകരണ പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ജീവന്‍രേഖ മുഖേനയാക്കുന്നതിന്റെ ഭാഗമായി വിവിധകേന്ദ്രങ്ങളില്‍ ഡാറ്റാകളക്ഷന്‍ നടത്തും.

കണ്ണൂർ ജില്ലയിലെ വിവരങ്ങൾ ശേഖരിക്കുന്നതിന് ജനുവരി 8-ന് തളിപ്പറമ്പ സർവ്വീസ് സഹകരണ ബാങ്ക് ഹാളിലും ജനുവരി 9, 10 തീയതിക ളിൽ കണ്ണൂർ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് ഹാളിലും പെൻഷൻ ബോർഡ് സിറ്റിംഗ് നടത്തി രേഖകൾ ശേഖരിക്കുന്നതാണ്.

കാസർഗോഡ് ജില്ലയിൽ ജനുവരി 6-ന് കാസർഗോഡ് കേരളബാങ്ക് ഹാളിലും ജനുവരി 7-ന് നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ഹാളിലും, വയനാട് ജില്ലയിൽ ജനുവരി 3-ന് കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് ഹാളിലും ജനുവരി 4-ന് മാനന്തവാടി ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിലും, പെൻഷൻകാരുടെ വിശദാംശങ്ങൾ ശേഖരിക്കും.

സഹകരണ പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം ബയോമെട്രിക് മസ്റ്ററിംഗ് സംവിധാനമായ ജീവൻരേഖ വഴി ചെയ്യാൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങളിൽ നിന്നും ജോലി ചെയ്ത് വിരമിച്ച പെൻഷൻകാരുടെ നിശ്ചിത പ്രൊഫോമ പ്രകാരമുളള വിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപന അധികാരികൾ ശേഖരിച്ച് ജില്ലകളിൽ പെൻഷൻ ബോർഡ് നടത്തുന്ന സിറ്റിംഗിൽ ഹാജരാക്കണമെന്ന് പെൻഷൻ ബോർഡ് സെക്രട്ടറി അറിയിച്ചു.