ധ​ർ​മ​സ്ഥ​ല കൂ​ട്ട ശ​വ​സം​സ്കാ​ര കേ​സ് ; പ​രാ​തി​ക്കാ​ര​നെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു

11:35 AM Aug 29, 2025 | Neha Nair

മം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല കൂ​ട്ട ശ​വ​സം​സ്കാ​ര കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌.​ഐ.​ടി) പ​രാ​തി​ക്കാ​ര​നും സാ​ക്ഷി​യു​മാ​യ ക​ർ​ണാ​ട​ക മാ​ണ്ഡ്യ സ്വാ​മി സി.​എ​ൻ. ചി​ന്ന​യ്യ ഒ​ന്നാം പ്ര​തി​യാ​യി ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​രം കേ​സെ​ടു​ത്തു. അ​സ്ഥി​ക​ൾ ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലെ അ​ന്വേ​ഷ​ണം ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ങ്കി​ലും കോ​ട​തി​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി കേ​സ് സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചു എ​ന്ന കു​റ്റ​മാ​ണ് പ​രാ​തി​ക്കാ​ര​നെ​തി​രെ ചു​മ​ത്തി​യ​ത്.

ബി.​എ​ൻ.​എ​സ് സെ​ക്ഷ​ൻ 164 പ്ര​കാ​രം ചി​ന്ന​യ്യ നേ​ര​ത്തേ ബെ​ൽ​ത്ത​ങ്ങാ​ടി പ്രി​ൻ​സി​പ്പ​ൽ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു, എ​ന്നാ​ൽ, ഇ​പ്പോ​ൾ എ​സ്‌.​ഐ.​ടി അം​ഗ​ങ്ങ​ൾ​ക്ക് മു​മ്പാ​കെ വി​രു​ദ്ധ​മാ​യ മൊ​ഴി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​ട​തി​യി​ലും അ​ദ്ദേ​ഹം ത​ന്റെ പു​തി​യ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​ട​തി​യി​ലെ ര​ണ്ടാ​മ​ത്തെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ബി.​എ​ൻ.​എ​സ് സെ​ക്ഷ​ൻ 227, 228, 229, 230, 231, 236, 240, 240, 248, 336 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പു​തി​യ കേ​സു​ക​ൾ റ​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് എ​സ്.​ഐ.​ടി അ​റി​യി​ച്ചു. അ​തി​നി​ടെ, ചി​ന്ന​യ്യ​ക്ക് അ​ഭ​യം ന​ൽ​കി​യ ധ​ർ​മ​സ്ഥ​ല ജ​സ്റ്റി​സ് ഫോ​ർ സൗ​ജ​ന്യ ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ഹേ​ഷ് ഷെ​ട്ടി തി​മ​റോ​ഡി​യു​ടെ ഉ​ജി​രെ​യി​ലെ വ​സ​തി​യി​ൽ ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​യി. തി​മ​റോ​ഡി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ചി​ന്ന​യ്യ​യു​ടെ വ​സ്തു​ക്ക​ൾ പൊ​ലീ​സ് ക​ണ്ടു​കെ​ട്ടി.

Trending :