മാതള നാരങ്ങാ ജ്യൂസില്‍ ചിയാ സീഡ് ചേര്‍ത്ത് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഹൃദയാരോഗ്യം
പൊട്ടാസ്യം, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയ മാതളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ചിയ വിത്തില്‍ അടങ്ങിയിരിക്കുന്ന നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. ദഹനം
മാതളത്തിലും ചിയാ വിത്തിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാതള നാരങ്ങാ ജ്യൂസില്‍ ചിയാ സീഡ് ചേര്‍ത്ത് കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. എല്ലുകളുടെ ആരോഗ്യം
കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയതാണ് മാതളം. കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്തുകള്‍. അതിനാല്‍ മാതള നാരങ്ങാ- ചിയാ സീഡ് ജ്യൂസ് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
4. വണ്ണം കുറയ്ക്കാന്‍
കലോറി വളരെ കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാതള നാരങ്ങാ - ചിയാ സീഡ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. മാതളത്തിലും ചിയാ വിത്തിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍
വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും.
5. ചര്‍മ്മം
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് മാതളലും ചിയാ വിത്തും. അതിനാല്‍ മാതള നാരങ്ങാ ജ്യൂസില്‍ ചിയാ സീഡ് ചേര്‍ത്ത് കുടിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.