+

ചായയ്ക്കൊപ്പം ക‍ഴിക്കാൻ മുട്ട ബജി

മുട്ട- 6 കടലമാവ്- 3/4 കപ്പ് വറുത്ത അരിപ്പൊടി- 1/4 കപ്പ് ബേക്കിങ് സോഡ- 1/4 ടീസ്പൂൺ വെളിച്ചെണ്ണ- ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ

ആവശ്യമായ ചേരുവകൾ

മുട്ട- 6
കടലമാവ്- 3/4 കപ്പ്
വറുത്ത അരിപ്പൊടി- 1/4 കപ്പ്
ബേക്കിങ് സോഡ- 1/4 ടീസ്പൂൺ
വെളിച്ചെണ്ണ- ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി- 1 & 1/2 ടേബിൾസ്പൂൺ
കുരുമുളകു പൊടി- 1 ടീസ്പൂൺ
കായം – 2 ടേബിൾസ്പൂൺ
പച്ചമുളക്- 2
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ്– പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി മുട്ട പുഴുങ്ങിയെടുത്ത് തോൽപൊളിച്ച് രണ്ടായി മുറിക്കണം.
അടുത്തതായി ഒരു പാത്രത്തിലേക്കു കടലമാവ്, വറുത്ത അരിപ്പൊടി, കുറച്ച് കറിവേപ്പില അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളകുപൊടി, കുരുമുളകു പൊടി, പാകത്തിന് ഉപ്പ്, കായം‌ അലിയിച്ചത്, ബേക്കിങ് സോഡ എന്നിവ ചേർത്തു 3/4 കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ല കട്ടിയിൽ കുഴച്ച് എടുക്കണം. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്കു മുക്കി പൊരിക്കാൻ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. വെളിച്ചെണ്ണ ചൂടായി വന്നാൽ മുറിച്ചു വച്ചിരിക്കുന്ന മുട്ട ഓരോന്നായി എടുത്തു മാവിൽ നന്നായി മുക്കി തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്.

facebook twitter