കുറ്റിക്കകം : വായന മാസാചരണത്തിന്റെ ഭാഗമായി കുറ്റിക്കകം എൽ പി സ്കൂളിൽ കുട്ടികളിലെ വായനശീലം പരിപോഷിപ്പിക്കുന്നതിനുള്ള ലൈബ്രറി കൗൺസിൽ പദ്ധതിയായ എന്റെ എഴുത്തുപെട്ടി കുറ്റിക്കകം ദേശോദ്ധാരണ വായനശാലയുടെ നേതൃത്വത്തിൽ സമഗ്രശിക്ഷ കേരള സിആർസി കോർഡിനേറ്റർ ദിവ്യ രാഘവൻ ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപിക പി.കെ.ലീന അധ്യക്ഷത വഹിച്ചു ജനു ആയിച്ചാൻകണ്ടി, കെ.സുജിത, പി.എം. പ്രേമചന്ദ്രൻ, കെ. പ്രസന്നകുമാരി എന്നിവർ സംസാരിച്ചു