+

പഞ്ഞിപോലുള്ള ഇഡ്ഡലിയുടെ രഹസ്യം ഇതാ

പച്ചരി – ഒരു കപ്പ് ഉഴുന്ന് – അര കപ്പ് ഉലുവ – അര ടീസ്പൂൺ

ആവശ്യമായ ചേരുവകൾ

പച്ചരി – ഒരു കപ്പ്
ഉഴുന്ന് – അര കപ്പ്
ഉലുവ – അര ടീസ്പൂൺ
കട്ടിയുള്ള വെള്ള അവൽ – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും ഉലുവയും മൂന്നുനാലുതവണ കഴുകി, ശുദ്ധമായ വെള്ളത്തിൽ വെവ്വേറെയോ ഒരുമിച്ചോ ആറുമണിക്കൂറെങ്കിലും കുതിർത്ത് വെക്കുക. അവൽ മാവ് അരയ്ക്കുന്നതിന് അരമണിക്കൂർ മുമ്പ് കുതിർത്ത് വെച്ചാൽ മതി. ഇനി കുതിർത്തുവെച്ച ചേരുവകൾ അരച്ചെടുക്കാം.

മിക്‌സിയുടെ ജാറിൽ അരിയും ഉഴുന്നും ഉലുവയും മറ്റ് ചേരുവകളും ചേർത്ത് അരച്ചെടുക്കുക. ചൂടുള്ള സ്ഥലങ്ങളിലാണെങ്കിൽ മാവ് അരയ്ക്കുമ്പോൾ ഉപ്പ് ചേർക്കേണ്ടതില്ല. രാവിലെ പാകം ചെയ്യുമ്പോൾ ഉപ്പ് ഇട്ടാൽ മതി. തണുപ്പുള്ളയിടത്ത് മാവ് അരയ്ക്കുമ്പോൾ തന്നെ ഉപ്പ് ചേർക്കുന്നത് പുളിപ്പക്കലിനെ സഹായിക്കും. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് അരച്ചെടുക്കുക. ഒരുപാട് ലൂസാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വലിയൊരു പാത്രത്തിലേക്ക് മാറ്റി പുളിപ്പിക്കാൻ വെക്കുക. പുളിച്ച മാവ് നേരത്തെ ഉണ്ടായിരുന്നതിൽ ഇരട്ടിയായി മാറിയിട്ടുണ്ടാകും. മാവ് തയ്യാറായി കഴിഞ്ഞാൽ ഉപ്പ് ചേർത്തില്ലെങ്കിൽ ഉപ്പ് കൂടി ചേർക്ക് പതുക്കെ ഇളക്കി, പാത്രത്തിൽ ഒഴിച്ച് അടുപ്പിൽ വെച്ച് ആവി കയറ്റി പാകം ചെയ്യുക.

facebook twitter