
ദില്ലി: ഓപ്പോ പുതുതലമുറ സ്‍മാർട്ട്‌ഫോണുകളായ ഓപ്പോ റെനോ 14 പ്രോ 5ജി, ഓപ്പോ റെനോ 14 5ജി എന്നിവ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചു. ഉയർന്ന നിലവാരമുള്ള ഡിസ്‌പ്ലേകൾ, നൂതന എഐ സോഫ്റ്റ്‌വെയർ, ശക്തമായ ക്യാമറ സജ്ജീകരണങ്ങൾ തുടങ്ങിയവ ലഭിക്കുന്ന ഈ ഫോണുകൾ 60,000 രൂപയ്ക്ക് ഉള്ളിൽ പ്രീമിയം അനുഭവം നൽകുന്ന വിധത്തിലാണ് കമ്പനി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഓപ്പോ റെനോ 14 പ്രോ 5ജിയുടെ (Oppo Reno 14 Pro 5G) മികച്ച 10 സവിശേഷതകൾ പരിശോധിക്കാം.
മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റ്
4 എൻഎം പ്രോസസിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 8450 SoC ആണ് ഒപ്പോ റെനോ 14 പ്രോ 5ജിയുടെ ഹൃദയം. 12 ജിബി റാമും 256 ജിബി അല്ലെങ്കിൽ 512 ജിബി ഇന്‍റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ഗെയിമിംഗ്, മൾട്ടിടാസ്‍കിംഗ്, ദൈനംദിന ജോലികൾ എന്നിവയ്ക്ക് സുഗമമായ പ്രകടനം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ് ഒപ്പോ റെനോ 14 5ജി, ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. ഇതും മികച്ച പ്രകടനം നൽകുന്നു.
1.5കെ റെസല്യൂഷനോടുകൂടിയ ഒഎൽഇഡി ഡിസ്പ്ലേ
ഓപ്പോ റെനോ 14 പ്രോ 5ജിയിൽ 6.83 ഇഞ്ച് എല്‍ടിപിഎസ് ഒഎൽഇഡി ഡിസ്‌പ്ലേ ലഭിക്കുന്നു. ഇതിന് 1.5കെ റെസല്യൂഷൻ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i കൊണ്ട് ഇത് സംരക്ഷിച്ചിരിക്കുന്നു. കൂടാതെ ഗ്ലൗ ടച്ച്, സ്പ്ലാഷ് റെസിസ്റ്റൻസ് എന്നിവയെ പിന്തുണയ്ക്കുന്നു. അതേസമയം സ്റ്റാൻഡേർഡ് റെനോ 14 5ജിയിൽ 6.59 ഇഞ്ച് ഓഎൽഇഡി സ്‌ക്രീനും 1.5കെ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ലഭിക്കുന്നു.
ആൻഡ്രോയ്‌ഡ് 15, ഗൂഗിൾ ജെമിനി എഐ ഫീച്ചറുകൾ
ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15.0.2-ൽ പ്രവർത്തിക്കുന്ന റെനോ 14 പ്രോ 5ജി, ഗൂഗിൾ ജെമിനി എഐയുമായി ചേർന്ന് റീകമ്പോസ്, കോൾ അസിസ്റ്റന്‍റ്, മൈൻഡ് സ്പേസ് തുടങ്ങി നിരവധി സ്‍മാർട്ട് ടൂളുകളും സംയോജിപ്പിക്കുന്നു. ഫോട്ടോഗ്രാഫി, മാനസികാരോഗ്യം എന്നിവ വർധിപ്പിക്കുന്നതിനാണ് ഈ ഫീച്ചറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം. അടിസ്ഥാന റെനോ 14 മോഡലിലും ഇതേ സോഫ്റ്റ്‌വെയറും എഐ ഫീച്ചറുകളും ലഭ്യമാണ്.
ഒഐഎസ്, 4കെ എച്ച്‌ഡിആര്‍ എന്നിവയുള്ള പ്രോ-ഗ്രേഡ് ട്രിപ്പിൾ ക്യാമറ സജ്ജീകരണം
ഓപ്പോ റെനോ 14 പ്രോ 5ജി ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവുമായി വരുന്നു. ഇതിൽ ഒഐഎസ് ഉള്ള 50 എംപി പ്രധാന സെൻസർ, 5എക്സ് ഒപ്റ്റിക്കൽ സൂമുള്ള 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50 എംപി അൾട്രാ-വൈഡ് ലെൻസ് തുടങ്ങിയവ ഉൾപ്പെടുന്നു. ഫോണിന്‍റെ മുൻവശത്ത് 50 എംപി സെൽഫി ക്യാമറയുണ്ട്. മുന്നിലും പിന്നിലും 60fps-ൽ 4കെ എച്ച്‌ഡിആര്‍ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു. ബേസ് റെനോ 14 50 എംപി മെയിൻ, ടെലിഫോട്ടോ സെൻസറുകൾ നിലനിർത്തുന്നു. പക്ഷേ 8 എംപി ലെൻസിനായി അൾട്രാ-വൈഡ് ക്യാമറയാണ് ലഭിക്കുന്നത്. അതേസമയം 50 എംപി ഫ്രണ്ട് ക്യാമറയും വാഗ്ദാനം ചെയ്യുന്നു.
വയർഡ്, വയർലെസ് ഫാസ്റ്റ് ചാർജിംഗ് ഉള്ള വലിയ ബാറ്ററി
റെനോ 14 പ്രോ 5ജിയിൽ 6,200 എംഎഎച്ച് ബാറ്ററി ലഭിക്കുന്നു. ഈ ബാറ്ററി 80 വാട്സ് സൂപ്പർവൂക്ക് വയർഡ് ചാർജിംഗ്, 50 വാട്സ് എയര്‍വോക് വയർലെസ് ചാർജിംഗ് തുടങ്ങിയവയെ പിന്തുണയ്ക്കുന്നു. ഓപ്പോ റെനോ 14 5ജിക്ക് അൽപ്പം ചെറിയ 6,000 എംഎഎച്ച് ബാറ്ററി ലഭിക്കുന്നു. ഈ ഫോൺ 80 വാട്സ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പക്ഷേ വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നില്ല.
പ്രീമിയം ഡിസൈനും ഐപി റേറ്റിംഗുകളും
ഓപ്പോ റെനോ 14 പ്രോ 5ജി പേൾ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്. നിറത്തിനനുസരിച്ച് ചെറിയ കനം വ്യത്യാസങ്ങൾ ഉണ്ട്. ഇതിന് 201 ഗ്രാം ഭാരം ഉണ്ട്. ജലത്തിനും പൊടിക്കുമെതിരെ പ്രതിരോധം നൽകുന്നതിന് ഐപി66, ഐപി68, ഐപി69 റേറ്റിംഗുകളും ലഭിക്കുന്നു. സ്റ്റാൻഡേർഡ് റെനോ 14 5ജി ഫോറസ്റ്റ് ഗ്രീൻ, പേൾ വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ഇ-സിം, 5ജി പിന്തുണയുള്ള ഡ്യുവൽ സിം
ഈ രണ്ട് ഒപ്പോ മോഡലുകളും ഇ-സിം ശേഷിയുള്ള ഇരട്ട നാനോ-സിം സ്ലോട്ടുകൾ വാഗ്‍ദാനം ചെയ്യുന്നു. 5ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയവയാണ് മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.
സ്റ്റീരിയോ സ്പീക്കറുകളും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സെൻസറും
ഓഡിയോയ്ക്കായി, രണ്ട് ഫോണുകളിലും ഇരട്ട സ്റ്റീരിയോ സ്പീക്കറുകൾ ഉണ്ട്. വേഗത്തിലും സുരക്ഷിതമായും അൺലോക്ക് ചെയ്യാൻ അനുവദിക്കുന്ന ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‍കാനറും ഉണ്ട്.
വിലകൾ
ഓപ്പോ റെനോ 14 പ്രോ 5ജി
12 ജിബി റാം + 256 ജിബി സ്റ്റോറേജിന് 49,999 രൂപ
12 ജിബി റാം + 512 ജിബി സ്റ്റോറേജിന് 54,999 രൂപ
ഓപ്പോ റെനോ 14 5ജി
8 ജിബി റാം + 256 ജിബി സ്റ്റോറേജിന് 37,999 രൂപ
12 ജിബി റാം + 256 ജിബി സ്റ്റോറേജിന് 39,999 രൂപ
12 ജിബി റാം + 512 ജിബി സ്റ്റോറേജിന് 42,999 രൂപ
ജൂലൈ 8 മുതൽ വാങ്ങാം
ജൂലൈ 8 മുതൽ ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ, ഇന്ത്യയിലുടനീളമുള്ള അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി രണ്ട് സ്മാർട്ട്‌ഫോണുകളുടെയും വിൽപ്പന ആരംഭിക്കും.