വൈദ്യുതി ബില്ലിനെ പിടിച്ചുകെട്ടാം

12:25 PM May 13, 2025 | Kavya Ramachandran

    കെഎസ്ഇബിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതനുസരിച്ച് വൈദ്യുത വാഹന ചാർജിംഗ്, പമ്പ് സെറ്റ്, വാഷിങ് മെഷീൻ, മിക്‌സി, ഗ്രൈൻഡർ, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗം വൈകിട്ട് ആറിന് ശേഷം പരമാവധി ഒഴിവാക്കുക. 

    രാത്രിയിൽ വൈദ്യുത ഉപയോഗം കുറച്ചാൽ 25 ശതമാനം വരെ ചാർജിലെ വർദ്ധനവ് ഒഴിവാക്കാം.

    പകൽ സമയത്ത് മിക്ക വീടുകളിലും ആരും ഉണ്ടായിരിക്കില്ല എന്നതുകൊണ്ടുതന്നെ അൽപ്പം പ്ലാൻ ചെയ്തുവേണം ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ. രാവിലെ ആറ് മണിക്ക് ശേഷം മോട്ടർ അടിക്കാം, അവധി ദിവസങ്ങളിൽ ആ ആഴ്ചയിലേക്കുളള തുണികൾ ഒരുമിച്ച് ഇസ്തിരിയിട്ട് വയ്ക്കാം. ചൂടുള്ള സമയമായതുകൊണ്ട് വാട്ടർ ഹീറ്ററിന്റെ ഉപയോഗം കുറയ്ക്കാം. രാവിലെ ജോലിക്ക് പോകുന്നതിന് മുൻപ് തന്നെ വാഷിംഗ് മെഷീനിൽ തുണി അലക്കാം.

    വൈകിട്ട് എസി ഉപയോഗിക്കുന്നവർ 25, 26 ഡിഗ്രികളിൽ ഇടാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ ബിൽ 10 ശതമാനത്തോളം കുറയും.
മേൽപറഞ്ഞ ടിപ്പുകൾ 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ കുറച്ച് റിസ്‌ക് എടുത്തായാലും ചെയ്യുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ വൈദ്യുതി ബില്ലിനായി നല്ലൊരു തുക ചെലവാകുമെന്നതിൽ സംശയമില്ല.