കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; തിരിച്ചിറക്കിയത് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം

01:04 PM Jul 23, 2025 |


മലപ്പുറം: കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. IX 375 നമ്ബർ വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കിയത്.വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതോടെയാണ് നടപടിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 

വിമാനത്തിന്‍റെ എസി തകരാറിലായതിനാലാണ് അടയന്തര നടപടിയെന്നാണ് വിശദീകരണം. യാത്രക്കാർക്കായി ബദർ സംവിധാനം ഒരുക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.