+

കുടുംബവഴക്ക് : കൗൺസിലറെ ഭർ‌ത്താവ് വെട്ടിക്കൊലപ്പെടുത്തി

ചെന്നൈയിൽ കുടുംബവഴക്കിനെത്തുടർന്ന് കൗൺസിലറെ ഭർ‌ത്താവ് വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ വെസ്റ്റേൺ സബ്അർബിലെ തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപ്പാലിറ്റിയിലെ കൗൺസിലറായ ഗോമതി(38)യെയാണ് ഭർത്താവ് സ്റ്റീഫൻ രാജ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. വിസികെ പാർടി അം​ഗങ്ങളാണ് ​ഗോമതിയും ഭർത്താവും.

ചെന്നൈ : ചെന്നൈയിൽ കുടുംബവഴക്കിനെത്തുടർന്ന് കൗൺസിലറെ ഭർ‌ത്താവ് വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ വെസ്റ്റേൺ സബ്അർബിലെ തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപ്പാലിറ്റിയിലെ കൗൺസിലറായ ഗോമതി(38)യെയാണ് ഭർത്താവ് സ്റ്റീഫൻ രാജ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. വിസികെ പാർടി അം​ഗങ്ങളാണ് ​ഗോമതിയും ഭർത്താവും.

തിരുനിന്ദ്രാവൂരിലെ പെരിയാർ കോളനിയിലെ വീടിനടുത്ത് വെച്ചാണ് സ്റ്റീഫൻ ​ഗോമതിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചത്. കുറച്ചുനാളുകളായി ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. രക്തത്തിൽ കുളിച്ച നിലയിലാണ് ​ഗോമതിയെ പൊലീസ് കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം രാജ് പോലീസിൽ കീഴടങ്ങിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പത്തുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

facebook twitter