+

കുവൈത്തില്‍ അപ്പാര്‍ട്‌മെന്റില്‍ തീ ; ആറു മരണം

ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു തീപിടിത്തം.

കുവൈത്തിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ആറ് സുഡാന്‍ പൗരന്മാര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 5 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു തീപിടിത്തം.


വിദേശികള്‍ താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തില്‍ ഇന്ത്യക്കാര്‍ ഇല്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മംഗഫിലുണ്ടായ അഗ്നിബാധയില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 46 പേരാണ് മരിച്ചത്. ഇതേ തുടര്‍ന്ന് താമസ കെട്ടിടങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കുന്നതിനിടെയാണ് വീണ്ടും ദുരന്തം.
അന്വേഷണം തുടങ്ങി.
 

Trending :
facebook twitter