+

അരുണാചൽ പ്രദേശിൽ സർക്കാർ റെസിഡൻഷ്യൽ സ്‌കൂളിൽ തീപിടിത്തം; മൂന്നാം ക്ലാസ് വിദ്യാർത്ഥി വെന്തുമരിച്ചു

അരുണാചൽ പ്രദേശിലെ സർക്കാർ റെസിഡൻഷ്യൽ സ്‌കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി വെന്തുമരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചാംഗോ ഗ്രാമത്തിൽ നിന്നുള്ള മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ എട്ട് വയസ്സുള്ള താഷി ജെംപെൻ ആണ് മരിച്ചത്

അരുണാചൽ പ്രദേശിലെ സർക്കാർ റെസിഡൻഷ്യൽ സ്‌കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി വെന്തുമരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചാംഗോ ഗ്രാമത്തിൽ നിന്നുള്ള മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ എട്ട് വയസ്സുള്ള താഷി ജെംപെൻ ആണ് മരിച്ചത്. പരിക്കേറ്റവരെ ലുഖി പുജെൻ (8), തനു പുജെൻ (9), തായ് പുജെൻ (11) എന്നിവരെ ആദ്യം 85 കിലോമീറ്റർ അകലെയുള്ള ജില്ലാ ആസ്ഥാനമായ ടാറ്റോയിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി വെസ്റ്റ് സിയാങ് ജില്ലയിലെ ആലോയിലുള്ള സോണൽ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ടാറ്റോയിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് ആലോ, ഏകദേശം അഞ്ച് മണിക്കൂർ യാത്ര ചെയ്യണം.

ഷി-യോമി ജില്ലയിലെ ഒരു സർക്കാർ റെസിഡൻഷ്യൽ സ്‌കൂളിൽ ആണ് ഞായറാഴ്ച തീപിടുത്തമുണ്ടായത്. പാപിക്രുങ് ഗവൺമെന്റ് റെസിഡൻഷ്യൽ സ്കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് ഷി-യോമി പോലീസ് സൂപ്രണ്ട് എസ് കെ തോങ്‌ഡോക്ക് പിടിഐയോട് പറഞ്ഞു.

ഗ്രാമത്തിൽ വൈദ്യുതി ബന്ധം ലഭ്യമല്ലാത്തതിനാൽ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തഡാഡെഗെ ഗ്രാമത്തിലെ അവസാന ഇന്ത്യൻ ആർമി പോസ്റ്റിന് തൊട്ടുമുമ്പാണ് പാപ്പിരുങ് സ്ഥിതി ചെയ്യുന്നത്.

facebook twitter