+

അ​ടി​യ​ന്ത​ര​മാ​യി അ​തി​ഗു​രു​ത​ര രോ​ഗ​ങ്ങ​ളാ​ൽ മ​ര​ണ​ത്തോ​ട് മ​ല്ലി​ടു​ന്ന 2500 കു​ട്ടി​ക​ളെ ഗാസ​യി​ൽ​നി​ന്ന് പു​റ​ത്തെ​ത്തിക്കണം : യു.എൻ

അ​ടി​യ​ന്ത​ര​മാ​യി അ​തി​ഗു​രു​ത​ര രോ​ഗ​ങ്ങ​ളാ​ൽ മ​ര​ണ​ത്തോ​ട് മ​ല്ലി​ടു​ന്ന 2500 കു​ട്ടി​ക​ളെ ഗാസ​യി​ൽ​നി​ന്ന് പു​റ​ത്തെ​ത്തിക്കണം : യു.എൻ

ഗാസ: അ​ടി​യ​ന്ത​ര​മാ​യി തന്നെ അ​തി​ഗു​രു​ത​ര രോ​ഗ​ങ്ങ​ളാ​ൽ മ​ര​ണ​ത്തോ​ട് മ​ല്ലി​ടു​ന്ന 2500 കു​ട്ടി​ക​ളെ ഗാസ​യി​ൽ​നി​ന്ന് പു​റ​ത്തെ​ത്തി​ക്ക​ണ​മെ​ന്ന് യു.​എ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​​ന്റോ​ണി​യോ ഗു​​ട്ടെ​റ​സ്. ഗാസ​ക്ക് പു​റ​ത്തു​വ​ന്നാ​ൽ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് അ​വ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കു​ക​യും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 ഇസ്രയേ​ൽ ആ​ക്ര​മ​ണ​ത്തി​നി​ടെ ഗാസയിലെ ​സേ​വ​നം ചെ​യ്ത നാ​ല് അ​മേ​രി​ക്ക​ൻ ഡോ​ക്ട​ർ​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലാ​ണ് ഗു​ട്ടെ​റ​സ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടിട്ടുള്ളത്.

നിലവിൽ ഗു​രു​ത​ര രോ​ഗി​ക​ളാ​യ പ​ല കു​ട്ടി​ക​ളും ചി​കി​ത്സ കി​ട്ടാ​തെ ഗാസ​യി​ൽ മ​രി​ക്കു​ക​യാ​ണെ​ന്ന് കാ​ലി​ഫോ​ർ​ണി​യ​യി​ലെ ട്രോ​മ സ​ർ​ജ​ൻ ഫി​റോ​സ് സി​ദ്‍വ പ​റ​ഞ്ഞു. ഗു​ട്ടെ​റ​സു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 25 മു​ത​ൽ ഏ​പ്രി​ൽ എ​ട്ടു​വ​രെ ഫി​റോ​സ് ഗാസയി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ചി​ല കു​ട്ടി​ക​ൾ ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ മ​രി​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ നി​സ്സാ​ര​മാ​യ ചി​കി​ത്സ പോ​ലും ഗാസയി​ൽ ല​ഭ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

facebook twitter