തൃശൂരില്‍ ജിം ട്രെയിനറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

10:48 AM Nov 06, 2025 |


തൃശൂർ: തൃശൂരില്‍ ജിം ട്രെയിനറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണി, കുമാരി ദമ്ബതികളുടെ മകനായ മാധവ് (28) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് മാതാപിതാക്കള്‍ മരിച്ച നിലയില്‍ മകനെ മുറിയില്‍ കണ്ടെത്തിയത്. തൃശൂർ വടക്കാഞ്ചേരിക്ക് സമീപം ഒന്നാംകല്ലിലാണ് സംഭവം. 

ജിം ട്രെയ്‌നറായ മാധവ് ദിവസവും നാല് മണിക്ക് ഉണർന്ന് ജിമ്മില്‍ പോകാറുണ്ടായിരുന്നു  ഇന്നലെ നാലരയായിട്ടും എഴുന്നേറ്റില്ല. ഇതോടെ കുമാരി മകനെ വാതിലില്‍ തട്ടിവിളിച്ചു. പ്രതികരണമില്ലെന്ന് കണ്ടതോടെ അയല്‍വാസിയുടെ സഹായത്തോടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു.

തുടന്ന് വിളിച്ചിട്ട് എഴുന്നേല്‍ക്കാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടില്‍ മാധവും അമ്മയും മാത്രമായിരുന്നു താമസം. തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം നടത്തും. ഹൃദയാഘാതമാകാം മരണകാരണമെന്ന സംശയമുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ