ആവശ്യ സാധനങ്ങൾ:
റവ- 1 കപ്പ്
ക്യാരറ്റ് – അരിഞ്ഞത് ( ആവശ്യത്തിന് )
ബീൻസ് – അരിഞ്ഞത് ( ആവശ്യത്തിന് )
സവാള – അരിഞ്ഞത് ( 1 എണ്ണം ചെറുത് )
പച്ചമുളക് – 2 എണ്ണം
കപ്പലണ്ടി – ആവശ്യത്തിന്
കശുവണ്ടി – ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന്
ഇഞ്ചി – ചെറിയ കഷ്ണം ( അരിഞ്ഞത് )
കടുക് – ആവശ്യത്തിന്
വെള്ളം – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം റവ നെയ്യിൽ ഒന്ന് വറുത്തെടുക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ കുറച്ച് നെയ്യ് ഒഴിച്ച് കപ്പലണ്ടിയും കശുവണ്ടിയും വറുത്ത് മാറ്റി വെയ്ക്കുക. അതിലേക്ക് കടുക് പൊട്ടിക്കുക. ശേഷം ഇഞ്ചിയും, സവാളയും, പച്ചമുളകും, അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറികളും ചേർത്ത് കൊടുക്കുക. നന്നായി മൂപ്പിച്ചെടുത്ത ശേഷം വെള്ളം ചേർക്കുക. വെള്ളം തിളച്ച് വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിലേക്ക് വറുത്ത് വെച്ചിരിക്കുന്ന റവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. അടി പിടിക്കാതെ ശ്രദ്ധിക്കണം. നല്ല ഡ്രൈ ആയാണ് ഉപ്പുമാവ് വേണ്ടതെങ്കിൽ അത്രയും സമയം ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. അവസാനം വറുത്ത് വെച്ചിരിക്കുന്ന കപ്പലണ്ടിയും, കശുവണ്ടിയും ചേർത്ത് നന്നായി ഇളക്കി രുചിയോടെ വിളമ്പാം.
 
  
  
 