+

ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഗുജറാത്ത് മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് രണ്ട് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ.

നദികളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലക്കും സാധ്യത ഉള്ളതിനാല്‍ തീരദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശവും, മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു വിലക്കും ഏര്‍പ്പെടുത്തി.

facebook twitter