കോഴിക്കോട് മലയോര മേഖലയിൽകനത്ത മഴ ; പുഴകളിൽ ജലനിരപ്പുയരുന്നു

11:12 AM May 24, 2025 | Kavya Ramachandran

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.  പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.

കോഴിക്കോടിന്റെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഇരുവഴിഞ്ഞി പുഴയിലും ചെറുപുഴയിലുമാണ് ജലനിരപ്പ് ഉയർന്നത്. മലയോരത്ത് പലയിടത്തും വൈദ്യുതി ലൈനിന് മുകളിൽ മരം വീണ് വെദ്യുതി തടസം നേരിടുന്നുണ്ട്. കൊടിയത്തൂർ ചെറുവാടിയിൽ രാത്രി വീശിയടിച്ച ശക്തമായ ചാറ്റിൽ വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാട് സംഭവിക്കുകയും കൃഷി നാശം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്