ദില്ലിയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. ദില്ലി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ അടക്കം മുന്നൂറോളം വിമാന സര്‍വീസുകള്‍ മഴ മൂലം വൈകി.
കനത്ത മഴയെ തുടര്‍ന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. പരിസരപ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. അടുത്ത രണ്ട് ദിവസം കൂടി ദില്ലിയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.