യുഎഇയുടെ വിവിധയിടങ്ങളില്‍ കനത്ത മഴ

02:58 PM Feb 01, 2025 | Suchithra Sivadas

യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മഴ പെയ്തു. ഇതോടെ രാജ്യം വീണ്ടും കൂടുതല്‍ തണുപ്പിലേയ്ക്ക് നീങ്ങി.


ഫുജൈറയിലെ അല്‍ ഖലാബിയ്യ, അല്‍ ഹലാ, ദിബ്ബ എന്നിവിടങ്ങളിലും റാസല്‍ഖൈമയിലെ അസ്മഹ് അടക്കമുള്ള പ്രദേശങ്ങളിലുമാണ് മഴ പെയ്തതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്.