ജയിലില്‍ ഹെറോയിന്‍ എത്തിച്ചുകൊടുത്തു; പഞ്ചാബില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

08:26 AM Feb 01, 2025 | Suchithra Sivadas

പഞ്ചാബിലെ ഭട്ടിന്‍ഡ ജയിലില്‍ ഹെറോയിന്‍ വിതരണം ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍. സീനിയര്‍ കോണ്‍സ്റ്റബിള്‍ തസ്ബീര്‍ സിങാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് നരീന്ദര്‍ സിങ് പറഞ്ഞു. 15 ഗ്രാം ഹെറോയിനാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

ജയില്‍ തടവുകാര്‍ക്ക് ഇയാള്‍ ഹെറോയിന്‍ വിതരണം ചെയ്യുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ക്ക് എവിടെ നിന്നാണ് ഹെറോയിന്‍ ലഭിച്ചതെന്നും ആര്‍ക്കൊക്കെയാണ് ഹെറോയിന്‍ നല്‍കിയതെന്നും അന്വേഷിക്കുകയാണെന്നും എസ്പി പറഞ്ഞു.