+

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മാന്വല്‍ പരിഷ്‌കരിച്ചു; 50 ശതമാനം ഹാജരില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനാവില്ല

അന്‍പത് ശതമാനത്തില്‍ താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള അനുമതി നിഷേധിച്ച്  പരിഷ്‌കരിച്ച സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാമാന്വല്‍ . വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച നാലംഗ ഉപസമിതിയുടെ ശുപാര്‍ശപ്രകാരമാണിത്.

അന്‍പത് ശതമാനത്തില്‍ താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള അനുമതി നിഷേധിച്ച്  പരിഷ്‌കരിച്ച സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാമാന്വല്‍ . വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച നാലംഗ ഉപസമിതിയുടെ ശുപാര്‍ശപ്രകാരമാണിത്.
ഹാജര്‍ കുറവുള്ള വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കാനുള്ള അധികാരം നേരത്തേ സര്‍ക്കാരിനോ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കോ ആയിരുന്നു. പുതിയ മാന്വല്‍പ്രകാരം അത് ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ്.

50 ശതമാനത്തില്‍ താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനോ ഇളവിനായി അപേക്ഷിക്കാനോ കഴിയില്ല. 50 ശതമാനം ഹാജരില്ലാത്ത രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ അടുത്തവര്‍ഷം ഇതേ സ്‌കൂളില്‍ വീണ്ടും പ്രവേശനം നേടി ഹാജര്‍ കുറവ് പരിഹരിക്കണം. കമ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥികള്‍ (പ്ലസ്ടു പരാജയപ്പെട്ട വിദ്യാര്‍ഥികള്‍) ഡി പ്ലസ് നേടാനാകാത്ത വിഷയങ്ങളുടെ ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷത്തെയും പരീക്ഷകള്‍ ഇനി നിര്‍ബന്ധമായും എഴുതണം. മുന്‍പ് ഏതെങ്കിലും ഒരുവര്‍ഷത്തെ പരീക്ഷയെഴുതിയില്ലെങ്കിലും പഴയ മാര്‍ക്ക് ലഭിക്കുമായിരുന്നു. രണ്ട് പരീക്ഷയും എഴുതിക്കിട്ടിയ മാര്‍ക്ക് ഏറ്റവും അവസാനം എഴുതിയ പരീക്ഷയുടെ മാര്‍ക്കുമായി താരതമ്യംചെയ്ത് മികച്ച സേ്കാര്‍ ഏതാണോ അത് വിദ്യാര്‍ഥിക്ക് ലഭിക്കും.

ഇസ്ലാമിക് ഹിസ്റ്ററി, ജര്‍മന്‍, റഷ്യന്‍, ഫ്രഞ്ച്, തമിഴ്, കന്നഡ, ലാറ്റിന്‍, മ്യൂസിക്, സിറീക്, ഫിലോസഫി, ജിയോളജി, ഹോം സയന്‍സ് വിഷയങ്ങളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് കോളേജ് ലക്ചറര്‍മാരുടെ സേവനം തേടാം. പ്രൈവറ്റ് രജിസ്‌ട്രേഷനായോ വീണ്ടും പ്രവേശനം നേടുകയോ ചെയ്യുന്ന വിദ്യാര്‍ഥികള്‍ മാര്‍ക്ക് ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്‌റ് പരീക്ഷയെഴുതാന്‍ കഴിയില്ല. രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പുതിയ മാന്വല്‍ പ്രകാരം പരീക്ഷ റദ്ദാക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികളുടെ ആദ്യ അവസരത്തില്‍ മാത്രമേ ഗ്രേസ് മാര്‍ക്ക് പരിഗണിക്കൂ.
 

facebook twitter