ആ കമന്റുകള്‍ കണ്ട് വിഷമം തോന്നി ; തുറന്ന് പറഞ്ഞ് താര കല്യാണ്‍

03:01 PM Aug 29, 2025 | Suchithra Sivadas

മലയാളികള്‍ക്ക് പ്രിയ താരകുടുംബമാണ് നടിയും നര്‍ത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണിന്റെ അമ്മ സുബലക്ഷ്മിയും നടിയായിരുന്നു. മകള്‍ സൗഭാഗ്യ സോഷ്യല്‍ മീഡിയയിലെ താരമാണെങ്കില്‍ മരുമകന്‍ അര്‍ജുന്‍ സോമശേഖര്‍ അഭിനയരംഗത്ത് സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളുമെല്ലാം താരയും സൗഭാഗ്യയും അര്‍ജുനുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താര കല്യാണിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അര്‍ജുന്‍. അവിടെവച്ചുള്ള പരിചയമാണ് സൗഭാഗ്യയുമായുള്ള സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിയൊരുക്കിയത്.


അടുത്തിടെ താര കല്യാണിന്റെയും അര്‍ജുന്റെയും ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താര കല്യാണിനെ അര്‍ജുന്‍ സ്‌നേഹത്തോടെ കവിളില്‍ കടിക്കുന്നതായിരുന്നു വീഡിയോയില്‍. എന്നാല്‍ ഈ വീഡിയോ ചിലര്‍ മോശമായ രീതിയില്‍ വ്യാഖ്യാനിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താര കല്യാണ്‍. ഇത്തരം പ്രചാരണങ്ങള്‍ കണ്ട് വിഷമം തോന്നിയെന്ന് താര കല്യാണ്‍ പറയുന്നു.''അമ്മമാരുടെ മനസ് വേദനിപ്പിക്കരുത്. അമ്മമാരോട് ഇങ്ങനെയൊന്നും ചെയ്യരുത്. അവരുടെ മനസ് പിടഞ്ഞു പോകും'', എന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി താര കല്യാണ്‍ പറഞ്ഞത്.

Trending :

വീഡിയോയ്ക്കു താഴെയുള്ള കമന്റ് ബോക്‌സില്‍ താര കല്യാണിനുള്ള പിന്തുണകള്‍ നിറയുകയാണ്. ''ഇത് അമ്മായി അമ്മയും മരുമോനും അല്ല അമ്മയും മോനും ആണ്'' എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. '