തൊടുപുഴ: തൊടുപുഴയിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിക്കുകയായിരുന്ന കാറിന് തീ പിടിച്ചു. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. തൊടുപുഴ – മൂലമറ്റം റൂട്ടിൽ മുട്ടം തോട്ടുങ്കരയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വാഹനത്തിന് മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പെട്ടെന്ന് കാറിൽ നിന്ന് പുറത്തിറങ്ങി മാറുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ വാഹനത്തിൽ മുഴുവനായി തീ പടർന്ന് പിടിക്കുകയായിരുന്നു.
തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പെട്ടെന്ന് ഇറങ്ങിമാറിയതിനാൽ വൻ അപകടമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് തൊടുപുഴ ഈരാറ്റുപേട്ട റോഡിൽ ഗതാഗതം തടസപ്പെട്ടു.