ചേരുവകൾ
കറുത്ത ഉഴുന്ന് - 1/2 കപ്പ്
പച്ചരി - 2 ടേബിൾസ്പൂൺ
ഉലുവ - 1 ടേബിൾസ്പൂൺ
വെളുത്തുള്ളി - 6-8 അല്ലി
ചെറിയ ഉള്ളി - 10-12
തേങ്ങാപ്പാൽ - 1 കപ്പ്
വെള്ളം - 3 കപ്പ്
ഉപ്പ് - ആവശ്യത്തിന്
ജീരകം - 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം, ഉഴുന്ന്, ചെറുപയർ, ഉലുവ എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി കഴുകി 2 മണിക്കൂർ കുതിർക്കാം. കുതിർത്തതിനുശേഷം, ഒരു പ്രഷർ കുക്കറിൽ ഇട്ട് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി, വെളുത്തുള്ളി, ജീരകം, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് 4-5 വിസിൽ വരുന്നതു വരെ വേവിക്കാം.
കഞ്ഞി നന്നായി വെന്തു കഴിഞ്ഞാൽ കുക്കർ തുറന്ന് ഒരു സ്പൂൺ കൊണ്ട് നന്നായി കുഴയ്ക്കാം. കഞ്ഞി മൃദുവായ അവസ്ഥയിൽ എത്തുമ്പോൾ ഉപ്പ് ചേർത്ത് നന്നായി ഇളക്കാം. ഇനി ഇടത്തരം തീയിൽ കഞ്ഞിയിലേക്ക് തേങ്ങാപ്പാൽ ചേർക്കാം. അത് തിളച്ചു വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. തേങ്ങാപ്പാൽ ചേർത്തതിനു ശേഷം കഞ്ഞി കൂടുതൽ നേരം തിളപ്പിക്കരുത്.
ചൂടോടെ കഞ്ഞി വിളമ്പാം. വേണമെങ്കിൽ ഒരു താളിപ്പിനായി സ്പൂണിൽ അല്പം എണ്ണ ചേർത്ത് കടുക്, കറിവേപ്പില, ഉണക്കമുളക് എന്നിവ ചേർത്തു വറുത്ത് കഞ്ഞിയിൽ ഒഴിച്ച് വിളമ്പാം. ഈ കഞ്ഞി രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലത്.
ഇത് ശരീരത്തിന് ഉന്മേഷം നൽകുകയും തൽക്ഷണ ഊർജ്ജം നൽകുകയും ചെയ്യും. മാത്രമല്ല, ഇത് ലളിതവും ചെലവുകുറഞ്ഞതുമായ ആരോഗ്യകരമായ ഭക്ഷണമാണ്. ഈ കഞ്ഞി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങൾക്ക് വിവിധ ആരോഗ്യ ഗുണങ്ങൾ ലഭിക്കും.