10 വർഷത്തെ പ്രതിരോധ രൂപരേഖ ഒപ്പുവെക്കാൻ ഒരുങ്ങി ഇന്ത്യയും അമേരിക്കയും

09:08 AM Jul 05, 2025 |


ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 10 വ​ർ​ഷ​ത്തെ പ്ര​തി​രോ​ധ രൂ​പ​രേ​ഖ​യി​ൽ ഒ​പ്പു​വെ​ക്കാ​ൻ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും തീ​രു​മാ​നി​ച്ചു. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങും യു.​എ​സ് പ്ര​തി​രോ​ധ സെ​​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്തും ടെ​ലി​ഫോ​ണി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് പെ​ന്റ​ഗ​ൺ അ​റി​യി​ച്ചു.

രാ​ജ്നാ​ഥും ഹെ​ഗ്സെ​ത്തും അ​ടു​ത്ത​വ​ർ​ഷം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മ്പോ​ഴാ​ണ് രൂ​പ​രേ​ഖ​യി​ൽ ഒ​പ്പു​വെ​ക്കു​ക. ദ​ക്ഷി​ണേ​ഷ്യ​യി​ലെ അ​മേ​രി​ക്ക​യു​ടെ പ്ര​ധാ​ന ​പ്ര​തി​രോ​ധ പ​ങ്കാ​ളി​യാ​യാ​ണ് ഇ​ന്ത്യ​യെ കാ​ണു​ന്ന​തെ​ന്ന് ഹെ​ഗ്സെ​ത്ത് പ​റ​ഞ്ഞു. ഈ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പും ന​ട​ത്തി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞ പ്ര​തി​രോ​ധ ല​ക്ഷ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഏ​റെ മു​ന്നോ​ട്ടു​പോ​യ​താ​യി രാ​ജ്നാ​ഥും ഹെ​ഗ്സെ​ത്തും പ​റ​ഞ്ഞു.

തേ​ജ​സ് ലൈ​റ്റ് കോം​പാ​റ്റ് എ​യ​ർ​ക്രാ​ഫ്റ്റി​നു​ള്ള ജി.​ഇ എ​ഫ് 404 എ​ൻ​ജി​നു​ക​ളു​ടെ കൈ​മാ​റ്റ​വും ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​നും യു.​എ​സി​ലെ ജി.​ഇ എ​യ​റോ​സ്​​പേ​സി​നു​മി​ട​യി​ലു​ള്ള നി​ർ​ദി​ഷ്ട ക​രാ​റും പെ​ട്ടെ​ന്നാ​ക്ക​ണ​മെ​ന്ന് രാ​ജ്നാ​ഥ് സി​ങ് നി​ർ​ദേ​ശി​ച്ചു.