പ്രതിരോധശേഷി വർദ്ധിപ്പിക്കും ഈ ജ്യൂസ്

10:15 AM Apr 05, 2025 | Kavya Ramachandran

ആവശ്യമായ ചേരുവകൾ

പൈനാപ്പിൾ : 5-6 കപ്പ്
നാരങ്ങയുടെ നീര് – ¾ കപ്പ്
പഞ്ചസാര : 1 കപ്പ്
പുതിനയില : ഒരു പിടി പുതിനയില
വെള്ളം : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പൈനാപ്പിൾ ഒരു പാത്രത്തിലേക്ക് എടുത്ത് വെക്കുക. ഇതിലേക്ക് നാരങ്ങാനീരും പുതിനയിലയും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഒരു ബ്ലെൻഡറിൽ ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. കുറച്ച് നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം എടുത്ത് ഉപയോഗിക്കുക.