ആരോഗ്യവും സൗന്ദര്യവും ഒറ്റ ജ്യൂസിൽ

11:30 AM Nov 05, 2025 | Kavya Ramachandran

 
ചേരുവകൾ

    കുക്കുമ്പർ-  200 ഗ്രാം
    തൈര്- 150ഗ്രാം
    മല്ലിയില-  4 ഗ്രാം
    ഉപ്പ്- 1/2 ടീസ്പൂൺ
    ഇഞ്ചി- 1/2ടീസ്പൂൺ
    പുതിനയില- 2 ഗ്രാം
    ജീരകപ്പൊടി- 1/2ടീസ്പൂൺ
    തേങ്ങാവെള്ളം- 200 മില്ലി
    കസ്കസ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    200ഗ്രാം കുക്കുമ്പർ വട്ടത്തിൽ  അരിഞ്ഞതിലേയ്ക്ക് 150 ഗ്രാം തൈര്, നാല് ഗ്രാം മല്ലിയില, അര ടീസ്പൂൺ ഉപ്പ്, ചെറിയ ഇഞ്ചി കഷ്ണം, രണ്ട് ഗ്രാം പുതിനയില, അര ടീസ്പൂൺ ജീരകപ്പൊടി, 200 മില്ലി തേങ്ങാവെള്ളം എന്നിവയൊഴിച്ച് അരച്ചെടുക്കാം.
    ഒരു ഗ്ലാസിൽ വെള്ളത്തിൽ കുതിർത്ത കസ്കസ് ചേർത്ത് അരച്ചെടുത്ത ജ്യൂസ് ഒഴിച്ച് അൽപ്പം ഐസ് കൂടി ചേർത്ത് കുടിക്കാം.
    ജ്യൂസ് അരച്ചെടുക്കുന്ന സമയത്തു തന്നെ ഐസ് ഇട്ടാലും മതിയാകും.