+

സെൻ്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

സെൻ്റ് ജോസഫ്സ്  ദേവഗിരി കോളേജും  ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സൈബർ സ്മാർട്ട് 2024 എന്ന പേരിൽ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാർട്ട് നടത്തുന്ന സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് സൈബർ സുരക്ഷ  ബോധവൽക്ക

കണ്ണൂർ : സെൻ്റ് ജോസഫ്സ്  ദേവഗിരി കോളേജും  ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സൈബർ സ്മാർട്ട് 2024 എന്ന പേരിൽ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാർട്ട് നടത്തുന്ന സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് സൈബർ സുരക്ഷ  ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്.

സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിംഗ് എന്ന  വിഷയത്തിൽ നടന്ന സെമിനാർ ബഹു: കോഴിക്കോട് സൈബർ ക്രൈം എ.സി.പി ശ്രീ: അങ്കിത് സിങ്ങ് ഐ പി എസ് നിർവഹിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ശ്രീ: ആശ  ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഫാദർ: ശ്രീ ആൻ്റോ നെല്ലാംകുഴിയിൽ അധ്യക്ഷതയും നിർവഹിച്ചു.

തുടർന്ന് സൈബർ സ്മാർട്ട് 2024നെ കുറിച്ച് ടെക് ബൈ ഹാർട്ടിൻ്റെ ഡയറക്ടറും  ചെയർമാനുമായ ശ്രീനാഥ് ഗോപിനാഥ്   സംസാരിച്ചു. ചടങ്ങിൽ വെച്ച്  യുകെയിലെ നോർത്തുംമ്പ്രിയ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച ഇൻ്റേൺകാൻ  കമ്മ്യൂണിറ്റിയുടെ ദേവഗിരി കോളേജിലെ ഔദ്യോഗിക ഉൽഘാടനവും അങ്കിത് സിങ്ങ് ഐപിഎസ് നിർവഹിച്ചു. സൈബർ സെക്യൂരിറ്റി അനലിസ്റ്റായ ധനൂപ് ആർ സെമിനാർ നയിച്ചു.  അഞ്ജന ടി കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

facebook twitter