പഴശിപദ്ധതി പ്രദേശം കൈയ്യേറി റോഡ് നിർമ്മാണം: പ്രതിയായ പാനൂർ നഗരസഭാ കൗൺസിലറെ കോടതി കുറ്റവിമുക്തനാക്കി

03:47 PM Mar 01, 2025 | AVANI MV


പാനൂർ :പഴശ്ശി ഇറിഗേഷന്റെ  അനുമതി ഇല്ലാതെ റോഡ് നിർമ്മിച്ചു വെന്ന കേസിൽ പാനൂർ നഗരസഭാ കൗൺസിലർ വി. ഹാരിസിനെ കുറ്റവിമുക്തനാക്കി. തലശ്ശേരി അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്.  2016 നവംബറിൽ രജിസ്റ്റർ ചെയ്ത കേസ് എട്ടു വർഷത്തെ വിചാരണക്കു ശേഷമാണു വിധി.16 സാക്ഷികളെ വിസ്തരിച്ചു.

വൈദ്യർ പീടിക പഴശ്ശി കനാലിന്റെ കിഴക്കുഭാഗത്ത് ഇരുനൂറ് മീറ്റർ നീളത്തിൽ ജെ സി ബി ഉപയോഗിച്ച് മണ്ണിടിച്ച് റോഡുണ്ടാക്കി പൊതുമുതൽ നശിപ്പിച്ച് സർക്കാരിന് 8 ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന് ഇറിഗേഷൻ വകുപ്പ് ആരോപിച്ചിരുന്നു അണിയേരി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഭാഗത്തേക്കുള്ള വഴിയും കൂറ്റേരി ഭാഗത്തേക്കുള്ള വഴിയും വി ഹാരിസ്  പാനൂർ നഗരസഭ കൗൺസിലറായിരിക്കേയാണ് ഗതാഗത യോഗ്യമാക്കിയത്. 

വൈദ്യർ പീടിക കനാലിന്റെ ഇരുഭാഗത്തും കാടുംമുൾചെടികളും കാരണം യാത്ര പ്രയാസകരമായിരുന്നു.വി.ഹാരിസിനു വേണ്ടി മുതിർന്ന അഭിഭാഷകർ പി.കെ.ബാലകൃഷ്ണനാണ് ഹാജരായത്.