കണ്ണൂർ : കയ്യൂരിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു.കയ്യൂര്‍ വലിയ പൊയിലില്‍ കുഞ്ഞിക്കണ്ണനാണ് (92) മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.50 ന് വീടിന് സമീപത്ത് വച്ചാണ് സൂര്യാഘാതം ഏറ്റത്. ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബന്ധുവീട്ടിലേക്ക് നടന്ന് പോകുന്നതിന് ഇടയിലാണ് വയോധികൻ കുഴഞ്ഞുവീഴുന്നത്.മരണം സൂര്യാഘാതം ഏറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ പരിയാരത്തെകണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അന്തിമ സ്ഥിരീകരണം നടത്താൻ കഴിയൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത ചൂട് തുടരുകയാണ്. രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ വിഭാഗം അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.