കിഴുന്നപ്പാറ: കിഴുന്ന മുച്ചിലോട്ട് കാവിന് സമീപം സൗഭാഗ്യയിൽ റിട്ട. ഹോണററി ക്യാപ്റ്റൻ പി. ഭാസ്കരൻ(72) നിര്യാതനായി. 1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിലും, 1987ൽ ശ്രീലങ്കയിലെ ശാന്തി സേനയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് തമിഴ്നാട്ടിലും, കേരളത്തിലും എൻ.സി. സി. പരിശീലകനായി പ്രവർത്തിച്ചു.
റിട്ടയേഡ് ഹോണററി അസോസിയേഷൻ കണ്ണൂർ ജില്ലാ സ്ഥാപക പ്രസിഡണ്ടും, രക്ഷാധികാരിയുമായിരുന്നു.. തോട്ടട വിമുക്ത ഭട യൂണിറ്റിന്റെ അംഗമാണ്. കിഴുന്നപ്പാറ യങ്സ്റ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ രക്ഷാധികാരിയും, എടക്കാട് കുറ്റിക്കകം ഉദയമംഗലം ഗണപതി ക്ഷേത്ര സെക്രട്ടറിയുമാ യിരുന്നു.അച്ഛൻ: പരേതനായ പൊന്തേൻ ശങ്കരൻ, അമ്മ: പരേതയായ ലക്ഷ്മി. ഭാര്യ: സൗമിനി മക്കൾ : സൗഭ,നിബ( കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ). മരുമക്കൾ: പ്രശാന്തൻ( ഹാപ്പി മാർക്കറ്റ് തോട്ടട). പ്രമോദൻ ( ശങ്കരനെല്ലൂർ), സഹോദരങ്ങൾ: രമ, ഉമ,രാജീവൻ,ഹൈമ.