കണ്ണൂർ : ഹജജ്ഹൗസ് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിയാലോചിക്കുന്നതിന് കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ മെയ് 25ന് രാവിലെ 10 മണിക് സൗഹൃദ സംഗമം നടത്തുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് നടക്കുന്ന യോഗത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ.
വിവിധ രാഷ്ട്രീയ മത 'സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും ശിലാസ്ഥാപനദിവസം തന്നെ കണ്ണുരിൽ നിർമ്മിക്കുന്ന ഹജ്ജ് ഹൗസിനായി 85 ലക്ഷത്തോളം രൂപ ലഭിച്ചിട്ടുണ്ട്. ജാതി മത ഭേദമന്യേ ഈ സംരഭത്തിന് സഹായവുമായി ആളുകൾ സമീപിക്കുന്നുണ്ടെന്ന് ചെയർമാൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർമാരായ പി.പി മുഹമ്മദ് റാഫി, ഒ.വി ജാഫർ.ഷംസുദ്ദീൻ അരിഞ്ചിറ ടി. ഷബ്നം എന്നിവരും പങ്കെടുത്തു.