തളിപ്പറമ്പ്: തളിപ്പറമ്പ്ഫിലിം സൊസൈറ്റി വിഖ്യാത സംവിധായകൻ ഷാജി എൻ കരുൺ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ നിർവ്വഹാകസമിതി അംഗവുമായ ഷെറി ഗോവിന്ദ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ: പി.കെ.രഞ്ജീവ്, വി.പി.മഹേശ്വരൻ മാസ്റ്റർ, എം.സന്തോഷ്, അർജ്ജുൻ തുടങ്ങിയവർ പങ്കെടുത്തു. റീജ മുകുന്ദൻ അധ്യക്ഷയായി. പി.സുമേഷ് സ്വാഗതം പറഞ്ഞു. തുടർന്ന് പിറവി സിനിമ പ്രദർശിപ്പിച്ചു.