തളിപ്പറമ്പ : ബി. ഇ.എം. എൽ പി സ്കൂൾ ഡോക്ടേഴ്‌സ് ദിനത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ഡോ.പി കെ രഞ്ജീവ്, ഡോ. തസ്‌നി എന്നിവരെ ആദരിച്ചു. സ്കൂളിലെ കുരുന്നുകൾ തങ്ങളുടെ മുൻഗാമികളെ പൊന്നാട അണിയിച്ചു.
ഡോ. പി.കെ രഞ്ജീവിന്റെ ഈയിടെ പ്രകാശനം ചെയ്ത കഥാസമാഹാരം 'ഉദ്ദണ്ഡ രാജ്യത്തെ കഴുതകൾ' സ്കൂൾ ലൈബ്രറിയിലേക്ക് ഡോ. തെസ്നി ഏറ്റുവാങ്ങി. പ്രധാനധ്യാപിക ശ്രീമതി കൊച്ചുറാണി സ്വാഗതം പറഞ്ഞു. റിട്ടേയേഡ് പ്രധാനാധ്യാപിക ശ്രീമതി. ഡെയ്സമ്മ പരിപാടിക്ക് ആശംസ അർപ്പിച്ചു. ശ്രീമതി രചന ടീച്ചർ നന്ദി പറഞ്ഞു.
Trending :