കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം കർണ്ണാടക സ്വദേശികളായ ഭക്തജനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ ദേവസ്വം വളണ്ടിയർമാരും പോലീസും. ക്ഷേത്രത്തിൻ്റെ പവിത്രതയെ പോലും ഇല്ലാതാക്കുന്ന രീതിയിലാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ അക്കരെ സന്നിധിയിൽ കാട്ടി കൂട്ടുന്നത്.
കൊട്ടിയൂർ വൈശാഖ മഹോത്സവം അവസാനിക്കാൻ ഇനി രണ്ടുനാൾ മാത്രം ബാക്കി നിൽക്കെ കൊട്ടിയൂരിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ദർശനത്തിനായി ക്യൂ നിൽക്കാതെ ഇടയിൽ കയറിയും മറ്റും പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് കർണ്ണാടക സ്വദേശികളായ ഭക്തജനങ്ങൾ. ഇത് പലപ്പോഴും അവർ തമ്മിലും തർക്കൾക്കും കാരണമാവുകയാണ്. ദേവസ്വം വളണ്ടിയർമാർക്കും പോലീസിനും വലിയ തലവേദനയാണ് ഇതുമൂലം ഉണ്ടാകുന്നത്.
ക്ഷേത്രത്തിൻ്റെ പവിത്രതയെ പോലും ഇല്ലാതാക്കുന്ന രീതിയിലാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ അക്കരെ സന്നിധിയിൽ കാട്ടി കൂട്ടുന്നത്. മൂന്നാം തവണയാണ് ഇന്ന് തിരുവഞ്ചിറയിൽ താൽക്കാലിക ജീവനക്കാരുമായി സംഘർഷം ഉണ്ടാകുന്നത്.
തിരുവൻ ചിറയിൽ നിന്നു പോലും പലപ്പോഴും ഇവർ ദേവസ്വം വളണ്ടിയർമാരെയും പോലീസിനേയും വെല്ലുവിളിക്കുന്ന സ്ഥിതിയാണ്. അനാവശ്യ ബഹളം ഉണ്ടാക്കുന്നത് പലപ്പോഴും പൂജകൾ വരെ തടസ്സപ്പെടുന്ന അസ്ഥയും ഉണ്ടാകുന്നുണ്ട്.