സൗദിയിൽ വെടിയേറ്റു മരിച്ച യുവാവിൻ്റെ മൃതദേഹം കബറടക്കി

09:50 AM Jul 05, 2025 | AVANI MV

കാഞ്ഞങ്ങാട്:മൂന്നാഴ്ച മുമ്പ് സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ബിഷയിൽ വെടിയേറ്റു മരിച്ച കാസർകോട് സ്വദേശി ബഷീർ അസ്സൈനാരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി.സൗദി പൗരൻ്റെ വെടിയേറ്റാണ് കാസർകോട് ബന്തടുക്ക ഏണിയാടി സ്വദേശി ബഷീർ അസ്സൈനാർ മരിച്ചത്. 

ഒമ്പത് വർഷമായി ബിഷക്ക് സമീപം നാഖിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വെടിവെച്ചതിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്.ബിഷ കിങ് അബ്ദുല്ല ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ബിഷയിൽനിന്നും ജിദ്ദയിലെത്തിച്ച് അവിടെനിന്നും ഡൽഹി, ഹൈദരാബാദ് വഴി കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് എത്തിച്ചത്. വ്യാഴാഴ്ച രാത്രി എട്ടിന് കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നോർക്കയുടെ ആംബുലൻസിൽ കാസർകോട് ബന്തടുക്ക ഏണിയാടി വീട്ടിലെത്തിച്ചു.ബന്തടുക്ക ഏണിയാടി ജുമുഅത് പള്ളിയിൽ ഇന്ന് രാവിലെ എട്ടിന് ജനാസ നമസ്കാരം നടത്തി ഖബറടക്കി.